alan

പൂച്ചാക്കൽ : കൂട്ടുകാരുമൊത്ത് കുളത്തിൽ നീന്തൽ പരിശീലിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു. തൈക്കാട്ടുശേരി മാണിയാതൃക്കയിൽ വളവനാട്ട്ചിറ വീട്ടിൽ ജോസ് ജോസഫിന്റെയും ലീനാ ജോസിന്റേയും മകൻ അലൻ ജോസ് (15) ആണ് മരിച്ചത്. പള്ളിപ്പുറം കളത്തിൽ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. നീന്തുന്നതിനിടെ അലൻ മുങ്ങിയതോടെ കുട്ടികൾ ബഹളമുണ്ടാക്കിയപ്പോൾ ഓടിയെത്തിയ നാട്ടുകാർ അലനെ കരക്കെത്തിച്ച്, പള്ളിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ചേർത്തല ഗവ. ആശുപത്രിയിലേക്ക് മാറ്റി. തൈക്കാട്ടുശേരി എസ്.എം.എസ്.ജെ ഹൈസ്ക്കൂളിൽ എസ്.എസ്.എൽ സി പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു അലൻ. സഹോദരൻ : ജോൺസൺ ജോസ്. സംസ്കാരം നാളെ തൈക്കാട്ടുശേരി സെന്റ് ആന്റണീസ് പള്ളിയിൽ.