പൂച്ചാക്കൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമതി പള്ളിപ്പുറം യൂണിറ്റ് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റ് തോമസ് വേലിക്കകം അദ്ധ്യക്ഷനായി. നിയോജക മണ്ഡലം പ്രസിഡന്റ് യു.സി.ഷാജി ഉദ്ഘാടനം ചെയ്തു . യൂണിറ്റ് ട്രഷറർ വി.കെ.സുനിൽ കുമാർ സ്വാഗതം പറഞ്ഞു. സെക്രട്ടറി രാജൻ പിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. മുതിർന്ന വ്യാപരികളായ ഒ.എം.കൃഷ്ണൻ, നടേശൻ, ഗോപിനാഥൻ നായർ എന്നിവരെ ആദരിച്ചു പള്ളിപ്പുറം വില്ലേജ് സർവ്വീസ് സംഘം പ്രസിഡന്റ് ടി.കെ. പ്രതുലചന്ദ്രൻ ,മാക്കേക്കടവ് യൂണിറ്റ് പ്രസിഡന്റ് വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. നിലവിലെ ഭരണ സമിതിയെ തന്നെ വീണ്ടും തിരഞ്ഞെടുത്തു.