ഹരിപ്പാട്: വെള്ളക്കരം കുടിശിക സംബന്ധിച്ച് ത്യക്കുന്നപ്പുഴ പഞ്ചായത്തിലെ ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിനായി കേരള ജല അതോറിട്ടി പ്രത്യേക അദാലത്ത് ജൂൺ 25ന് രാവിലെ 9 മുതൽ ഹരിപ്പാട് വാട്ടർ അതോറിറ്റി ഓഫീസിൽ സംഘടിപ്പിക്കും. പരാതികൾ ജൂൺ 10 ന് വൈകുന്നേരം 3 വരെ സ്വീകരിക്കും .