photo
നീലിമംഗലം കയർ വ്യവസായ സഹകരണ സംഘത്തിൽ നിന്നും വിരമിച്ച സെക്രട്ടറി കെ.ഷൈലജയ്ക്ക് തൊഴിലാളികളും സംഘം ഭാരവാഹികളും ചേർന്ന് നൽകിയ യാത്രയയപ്പ് സമ്മേളനം കയർകോർപ്പറേഷൻ മുൻ ചെയർമാൻ കെ.ആർ.രാജന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: നീലിമംഗലം കയർ വ്യവസായ സഹകരണ സംഘത്തിൽ നിന്നും വിരമിച്ച സെക്രട്ടറി കെ.ഷൈലജയ്ക്ക് തൊഴിലാളികളും സംഘം ഭാരവാഹികളും ചേർന്ന് യാത്രഅയപ്പ് നൽകി. സൊസൈറ്റി ഹാളിൽ ചേർന്ന സമ്മേളനം കയർകോർപ്പറേഷൻ മുൻ ചെയർമാൻ കെ.ആർ.രാജന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എം.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.എൻ.അജയൻ,എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ മുൻ വൈസ് പ്രസിഡന്റ് രവീന്ദ്രൻ അഞ്ജലി,ജയിംസ് തുരുത്തേൽ,ഷംസുദ്ദീൻ,വിദ്യാധര പണിക്കർ,മനീഷ്,കെ.ജി.അജിത്ത്,സംഘം ഭരണസമിതി അംഗങ്ങളായ പി.എൻ.ഗോപി,കെ.കെ.രജീഷ്,സരിത,തങ്കമണി മോഹനൻ,ബേബി വിവേകാനന്ദൻ,കെ.ഡി.ധനേഷ് എന്നിവർ പങ്കെടുത്തു.