social-audit-gramasabha
മാന്നാർ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ്പദ്ധതി സോഷ്യൽ ഓഡിറ്റ് ഗ്രാമസഭയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി രത്നകുമാരി നിർവഹിക്കുന്നു

മാന്നാർ: മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ്പദ്ധതിയിലെ വിവിധപ്രവൃത്തികൾ കൂടുതൽ ജനകീയമാക്കുമെന്ന് മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി പറഞ്ഞു. ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ്പദ്ധതി സോഷ്യൽ ഓഡിറ്റ് ഗ്രാമസഭയുടെ ഉദ്ഘാടനം കുട്ടമ്പേരൂരിൽ നിർവഹിക്കുകയായിരുന്നു പ്രസിഡന്റ്. സിഡിഎസ് അംഗം രാധ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ വൈസ്പ്രസിഡൻറ് സുനിൽ ശ്രദ്ധേയം മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ അജിത് പഴവൂർ, സോഷ്യൽ ഓഡിറ്റ് റിസോഴ്സ് പേഴ്സൺ അശ്വതി, ശ്യാം , ഓവർസിയർ രാധാകൃഷ്ണൻ, രതി.ആർ എന്നിവർ സംസാരിച്ചു.

..........................

മാന്നാർ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ്പദ്ധതി സോഷ്യൽ ഓഡിറ്റ് ഗ്രാമസഭയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി രത്നകുമാരി നിർവഹിക്കുന്നു.