s

കുട്ടനാട് : കുട്ടനാട് സബ് ആർ.ടി ഓഫീസിന്റെ നേതൃത്വത്തിൽ സ്കൂൾ ബസ് ഡ്രൈവർമാർക്കുള്ള ബോധവത്കരണ ക്ലാസുകൾക്ക് ആലപ്പുഴ എൻഫോഴ്സ്മെന്റ് എം.വി.ഐ സുനിൽ, തകഴി ഫയർഫോഴ്സ് അസി.സ്റ്റേഷൻ ഓഫീസർ സുരേഷ് എന്നിവർ നേതൃത്വം നൽകി. ഫാദർ തോമസ് പോരുക്കര സ്ക്കൂൾ പ്രിൻസിപ്പൽ ഫാദർ കുര്യൻ ചാറങ്ങാടി അദ്ധ്യക്ഷനായി. എം.വി.ഐ പ്രമോദ് സ്വാഗതവും എ.എം.വി.ഐ മനുമോൻ നന്ദിയും പറഞ്ഞു. സുരക്ഷാ പരിശോധനയ്ക്ക് എ.എം.വി.ഐമാരായ സാം, ദീപക് എന്നിവർ നേതൃത്വം നൽകി