മാന്നാർ: സി.പി.എം മാന്നാർ ഏരിയാ കമ്മിറ്റി ഓഫീസ് കെട്ടിടത്തിന് ഇന്ന് വൈകിട്ട് അഞ്ചിന് മാന്നാർ ഗവ.ആശുപത്രിക്ക് സമീപം സംസ്ഥാന സെക്രട്ടേറിയറ്റംഗമായ മന്ത്രി സജിചെറിയാൻ ശിലാസ്ഥാപനം നിർവഹിക്കും. ജില്ലാസെക്രട്ടറി ആർ. നാസർ അദ്ധ്യക്ഷത വഹിക്കും.
കേന്ദ്ര കമ്മിറ്റി അംഗം സി.എസ് സുജാത, സംസ്ഥാന കമ്മിറ്റി അംഗം സി.ബി ചന്ദ്രബാബു, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എ.മഹേന്ദ്രൻ, ജി.ഹരിശങ്കർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പുഷ്പലത മധു, എം.എച്ച് റഷീദ് എന്നിവർ പങ്കെടുക്കും. പതിനേഴര സെന്റ് വസ്തുവിൽ 4000 ചതുരശ്രയടി വിസ്തീർണത്തിൽ ലൈബ്രറി ഉൾപ്പെടെ എഴോളം മുറികളടങ്ങുന്ന കെട്ടിടമാണ് നിർമ്മിക്കുന്നത്. ഇതിനോടനുബന്ധിച്ച് മാന്നാർ വെസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫീസ്കെട്ടിടവും പ്രവർത്തിക്കും. പ്രസിഡന്റ് പി.വിശ്വംഭരപണിക്കർ സെക്രട്ടറി പ്രൊഫ. പി.ഡി ശശിധരൻ അടങ്ങിയ കമ്മിറ്റിക്കാണ് നിർമ്മാണ ചുമതല.