ആലപ്പുഴ : സോഷ്യലിസ്റ്റ് പഠന കേന്ദ്രം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.പി.വീരേന്ദ്ര കുമാറിന്റെ രണ്ടാമതു ചരമ വാർഷിക ദിനം ആചരിച്ചു. ജില്ലാ പ്രസിഡന്റ് സി.ജി.രാജീവിന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ സദസ് ജനതാദൾ (എസ്) ദേശീയ സമിതി അംഗം അഡ്വ. ബിജിലി ജോസഫ് ഉദ്ഘാടനം ചെയ്തു. പി.ജെ.കുര്യൻ, പീതാംബരൻ ആര്യാട് , കെ.ജെ.ടോമിച്ചൻ, അനില ജസ്റ്റിൻ, ആശ ഹരി, കെ.ബി.സാധുജൻ, സെബാസ്റ്റ്യൻ, പത്മകുമാർ കണ്ണന്തറ, ജയിംസ് കുട്ടനാട്, വിശ്വംഭരപണിക്കർ, കെ.എസ്. സുധാകരൻ എന്നിവർ സംസാരിച്ചു.