fb
താമരക്കുളം വി.വി.എച്ച്.എസ്.എസിൽ നടന്ന അവധിക്കാല ഫുട്ബോൾ പരിശീലന ക്യാമ്പിന്റെ സമാപനം ചുനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

ചാരുംമൂട് : താമരക്കുളം വി.വി.എച്ച്.എസ്.എസിൽ ഒരു മാസമായി നടക്കുന്ന അവധിക്കാല ഫുട്ബാൾ പരിശീലന ക്യാമ്പ് സമാപിച്ചു.

5ാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെയുള്ള 200 ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.

സമാപനയോഗം ചുനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എസ്.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.

താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാർ ജി.വേണു ജേഴ്സി വിതരണം നടത്തി. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കുള്ള ജേഴ്സി സ്പോൺസർ ആയ മാമ്പിഴേത്ത് നിധി ലിമിറ്റഡ് എം.ഡി മുകേഷിൽ നിന്ന് സ്കൂൾ എച്ച്.എം എ.എൻ.ശിവപ്രസാദ് ഏറ്റുവാങ്ങി. സ്റ്റാഫ് സെക്രട്ടറി സി.എസ്.ഹരികൃഷ്ണൻ, അദ്ധ്യാപകരായ റ്റി. ഉണ്ണികൃഷണൻ , .ബി.കെ ബിജു , കായിക അദ്ധ്യാപകരായ സി.സന്തോഷ് കുമാർ ,വിനോദ് കുമാർ,പരിശീലകരായ ഷെഹീർ എ.എഫ്.സി,

പ്രദീപ്കുമാർ എ.ഐ.എഫ്.എഫ് വിഷ്ണു, രാഹുൽ എന്നിവർ പങ്കെടുത്തു.

...............

താമരക്കുളം വി.വി.എച്ച്.എസ്.എസിൽ നടന്ന അവധിക്കാല ഫുട്ബാൾ പരിശീലന ക്യാമ്പിന്റെ സമാപനം ചുനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു