അരൂർ:ചേർത്തല താലൂക്ക് എസ്.സി ആൻഡ് എസ്.ടി. കോ ഓപ്പറേറ്റീവ് ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ ദ്വിദിന സഹകരണ ശില്പശാല എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം ആഡിറ്റോറിയത്തിൽ ആരംഭിച്ചു. ജില്ലാ സഹകരണ സംഘം ജോ രജിസ്ട്രാർ എസ്. ജോബി ഉദ്ഘാടനം ചെയ്തു. എം.വി.ആണ്ടപ്പൻ അദ്ധ്യക്ഷത വഹിച്ചു. എഴുപുന്ന പഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. പി.പി. അനിൽകുമാർ, ജി.ഗോപിനാഥ്, കെ.രാധാകൃഷ്ണ പിള്ള ,കെ. പി.ദിലിപ് കുമാർ , ദിവാകരൻ കല്ലുങ്കൽ ,ഷീല ഷൈലജൻ എന്നിവർ സംസാരിച്ചു . സുധീഷ് ബാബു സർവീസ് മാറ്റേഴ്സ് എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. ഇന്ന് സമാപന സമ്മേളനം ദെലീമ ജോജോ എം.എൽ. എ ഉദ്ഘാടനം ചെയ്യും.