ചേർത്തല: ചെറുകിട കയർ ഫാക്ടറി മേഖലയിൽ നിലനിൽക്കുന്ന ഓർഡർ ക്ഷാമത്തിനും ഡിപ്പോ സമ്പ്രദായത്തിനുമെതിരെയുള്ള സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി അമ്പലപ്പുഴ-ചേർത്തല താലൂക്കുകളിലെ 63 ചെറുകിട ഉത്പാദക സഹകരണ സംഘം പ്രസിഡന്റുമാരുടെയും ചെറുകിട ഉടമ സംഘടനകളുടെയും സംയുക്ത യോഗം കഞ്ഞിക്കുഴിയിൽ നടന്നു. ജൂൺ 2ന് കയർ എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ ഭാരവാഹിയുടെ ആലപ്പുഴയിലുള്ള എൻ.സി.ജോൺ കമ്പനിയ്ക്ക് മുന്നിൽ പ്രക്ഷോഭ പരിപാടികൾക്ക് തുടക്കം കുറിക്കും.3ന് ചേർത്തല കൊയർ ഫ്ളക്‌സ്, ഇന്ത്യൻ എംപോറിയം എന്നീ സ്ഥാപനങ്ങൾക്ക് മുന്നിലും മാർച്ചും ധർണയും നടത്തും.സംയുക്ത സമരതിയോഗം സമരസമതി ചെയർമാൻ അഡ്വ.കെ.ആർ.ഭഗീരഥൻ ഉദ്ഘാടനം ചെയ്തു. ഡി.സനൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.എം.അനിൽകുമാർ,പി.എൻ.സുധീർ,എം.ജി.സാബു,സതീശൻ,ജമീ ല പുരുഷോത്തമൻ, ചിദംബരൻ,കെ.പി.ആഘോഷ് കുമാർ,സതീശൻ,രമേശൻ എന്നിവർ പങ്കെടുത്തു. കയർ മേഖലയിൽ ചെറുകിട ഉത്പാദകരുടെ സംയുക്ത സമര സമതി നടത്തി വരുന്ന സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് സമര സമതി ചെയർമാൻ അഡ്വ.കെ.ആർ.ഭഗീരഥനും,ജനറൽ കൺവീനർ എം.പി.പവിത്രനും കൺവീനർ കെ.ആർ.രാജേന്ദ്ര പ്രസാദും ആവശ്യപ്പെട്ടു.