ചേർത്തല:എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധന്യ സാരഥ്യ രജത ജൂബിലിയുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം,എസ്.എൻ ട്രസ്​റ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരും ജീവനക്കാരും ചേർന്ന് നിർമ്മാണം പൂർത്തിയാക്കിയ 32 ഭവനങ്ങളുടെ താക്കോൽ ദാനം ഇന്ന് നടക്കും.ചേർത്തല ശ്രീനാരായണ കോളേജ് ഓഡിറ്റോറിയത്തിൽ വൈകിട്ട് 3 ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. പി.പി. ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ താക്കോൽ ദാനം നിർവഹിക്കും. സംഗീതസദസോടെ ആരംഭിക്കുന്ന ചടങ്ങിൽ സംഘാടക സമിതി കൺവീനർ സി.പി.സുദർശനൻ സ്വാഗതവും ചേർത്തല എസ്.എൻ.ട്രസ്റ്റ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ യു.ജയൻ നന്ദിയും പറയും.