ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 12 എ കിടങ്ങാംപറമ്പ് ശാഖയുടെ കീഴിലുള്ള വയൽവാരം കുടുംബ യൂണിറ്റിന്റേയും ആലപ്പുഴ പ്രൊവിഡൻസ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. കിടങ്ങാംപറമ്പ് എൽ.പി സ്‌കൂളിൽ നടന്ന യോഗത്തിൽ കുടുംബ യൂണിറ്റ് ചെയർമാൻ സി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ബോർഡ് മെമ്പർ പി.വി.സാനു .ശാഖാ സെക്രട്ടറി ആർ.ദേവദാസ്, മുനിസിപ്പൽ കൗൺസിലർ ആർ.വിനീത, ക്ഷേത്രയോഗം പ്രസിഡന്റ് ഷാജി കളരിക്കൽ എന്നിവർ സംസാരിച്ചു. ഡോ. ആശ ജി.പിള്ള ക്യാമ്പിനെക്കുറിച്ച് വിശദീകരിച്ചു. ഇ.എൻ.ടി, ജനറൽ മെഡിസിൻ, ഓർത്തോ, ന്യൂറോ തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാർ പരിശോധനയ്ക്ക് നേതൃത്വം നൽകി. സീമാ ശാന്തപ്പൻ സ്വാഗതവും സത്യമൂർത്തി നന്ദിയും പറഞ്ഞു. ഉഷ, ദീപ, ഗീത, ലളിത, ശാന്തപ്പൻ, രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.