അമ്പലപ്പുഴ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രവാസി റിട്ടേൺ ആൻഡ് പ്രവാസി മലയാളി അസോസിയേഷൻ സംസ്ഥാന കമ്മറ്റി കേന്ദ്രമന്ത്രി വി.മുരളീധരന്ന് നിവേദനം നൽകി. 60 വയസു തികഞ്ഞ മുഴുവൻ പ്രവാസികൾക്കും മിനിമം 2000 രൂപയെങ്കിലും ക്ഷേമ പെൻഷനായി നൽകുക,പ്രവാസികളേയും കുടുംബത്തേയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളതെന്ന് പ്രവാസി റിട്ടേൺ ആൻഡ് പ്രവാസി മലയാളി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് അസ്ലം, ജനറൽ സെക്രട്ടറി വി.ഉത്തമൻ എന്നിവർ അറിയിച്ചു.