ആലപ്പുഴ: കേരള പ്രൈവറ്റ് മെഡിക്കൽ അസോസിയേഷൻ ജില്ലാ സമ്മേളനം നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു. കെ.പി.എം.ടി.എ ജില്ലാ പ്രസിഡന്റ് നസറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. വയനാട് മെഡിക്കൽ കോളേജ് മെഡിസിൻ മേധാവി ഡോ.ലിൻഡറോസ് ജോസ് ക്ലാസെടുത്തു.ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ ജയരാജ് മുഖ്യാതിഥിയായി. സാബു മോഹൻദാസ്, കെ.ബാബു, ഫൈസൽ നന്നാട്ട്, ഷിബു, ശോശാമ്മ അഗസ്റ്റിൻ, അച്ചാമ്മ മാത്യു എന്നിവർ സംസാരിച്ചു.സംസ്ഥാന ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് കൗൺസിലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട കെ.എൻ.ഗിരീഷിനെ അനുമോദിച്ചു.