അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ കോമന പടിഞ്ഞാറ് 3715-ാം നമ്പർ ശാഖ വാർഷിക പൊതുയോഗം കുട്ടനാട് സൗത്ത് യൂണിയൻ കൺവീനർ അഡ്വ.പി.സുപ്രമോദം ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് എൻ.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്.കമ്മിറ്റി അംഗം എ.ജി.സുഭാഷ്, ശാഖായോഗം വൈസ് പ്രസിഡന്റ് കെ.ബാബു, സെക്രട്ടറി പി.വി.വിജയൻ, മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ ഉണ്ണിക്കൃഷ്ണൻ അനുഗ്രഹ, ജി.ശശികുമാർ ,വനിതാ സംഘം പ്രസിഡന്റ് മണിയമ്മ രവീന്ദ്രൻ, സെക്രട്ടറി ജലജ ഉണ്ണിക്കൃഷ്ണൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് രാഹുൽ ഗോപൻ എന്നിവർ പ്രസംഗിച്ചു.