തുറവൂർ: സി.പി.ഐ. കോടംതുരുത്ത് എൽ.സി സമ്മേളനം ജില്ലാ എക്സികൂട്ടീവ് അംഗം അഡ്വ.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജെയിംസ് ആലത്തറ അദ്ധ്യക്ഷനായി. മുടങ്ങി കിടക്കുന്ന പി.എസ് ഫെറി കടത്ത് അടിയന്തരമായി പുനരാരംഭിക്കണമെന്നും കായലിന് കുറുകെ പുതിയ പാലം ഉടൻ നിർമ്മിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എൽ.സി സെക്രട്ടറിയായി എ.ഗബ്രിയലിനെയും അസി. സെക്രട്ടറിയായി പി. മനോഹരനെയും തിരഞ്ഞെടുത്തു.