ഹരിപ്പാട്: ദേശീയപാതയിൽ നിയന്ത്രണം വിട്ട ബസ് മരത്തിൽ ഇടിച്ചു കയറി. ആലപ്പുഴ നിന്നും കൊല്ലം ഭാഗത്തേക്ക്‌ പോയ ബസ് ഹരിപ്പാട് ടൗണിനു സമീപം നിയന്ത്രണം വിട്ടു റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഹരിപ്പാട് അഗ്നിരക്ഷാസേന എത്തി വാഹനം പൊളിച്ചു രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. ബസിൽ 22 യാത്രക്കാർ ഉണ്ടായിരുന്നു. ഇവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ദിലീപ് കുമാർ, മുകുന്ദൻ, അനീഷ് സാബു, പ്രേകുമാർ, ബിനോയ്‌, സന്തോഷ്‌, ഷാജി, ബിജുമോൻ, ജിബിൻ എന്നിവർ രക്ഷ പ്രവർത്തനത്തിൽ പങ്കെടുത്തു. ഏറെ നേരം ദേശീയപാതയിൽ ഗതാഗത തടസം ഉണ്ടായി.