ഹരിപ്പാട് : എസ്. എൻ. ഡി . പി. യോഗം കാർത്തികപള്ളി യൂണിയൻ 1168 നമ്പർ പാനൂർ ശാഖയിൽ നടന്ന തി​രഞ്ഞെടുപ്പു അലങ്കോല പ്പെടുത്തുകയും അക്രമം നടത്തുകയും ചെയ്തവർക്കെതിരെ തൃക്കുന്നപുഴ പോലീസ് കേസ് എടുത്തു. സംഭവത്തിൽ പൊലീസ് കേസ് എടുക്കാതിരുന്നതി​ലും കാർത്തികപ്പള്ളി എസ്. എൻ. ഡി. പി. യൂണിയനെ അവഹേളിച്ച തൃക്കുന്നപുഴ സർക്കിൾ ഇൻസ്‌പെക്ടറുടെ നടപടിയിലും കാർത്തികപ്പള്ളി യൂണിയൻ കൗൺസിൽ പ്രതിഷേധിച്ചിരുന്നു. തൃക്കുന്നപുഴ പൊലീസ് സ്റ്റേഷൻ ലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. കേസെടുത്തതി​നാൽ 30ന് നടത്താൻ നിശ്ചയിച്ചിരുന്ന പോലീസ് സ്റ്റേഷൻ മാർച്ച്‌ മാറ്റി വച്ചതായി യൂണിയൻ സെക്രട്ടറി അഡ്വ. ആർ. രാജേഷ് ചന്ദ്രൻ അറിയിച്ചു