gknh
മുതുകുളം 731 നമ്പർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി സുഭാഷ് കുമാറിന്റെ യാത്രയയപ്പ് സമ്മേളനം സഹകരണ സംഘം ആലപ്പുഴ ജോയിന്റ് രജിസ്ട്രാർ എസ്. ജോസി ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട് : മുതുകുളം 731-ാം നമ്പർ സർവീസ് സഹകരണ ബാങ്കിൽ നിന്നു വിരമിക്കുന്ന സെക്രട്ടറി എൻ. സുഭാഷ് കുമാറിനു യാത്രയയപ്പ്നൽകി. സഹകരണസംഘം ആലപ്പുഴ ജോയിന്റ് രജിസ്ട്രാർ എസ്. ജോസി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ബി. വേലായുധൻതമ്പി അധ്യക്ഷനായി. സഹകരണസംഘം കാർത്തികപ്പള്ളി അസിസ്റ്റന്റ് രജിസ്ട്രാർ ജി. ബാബുരാജ് ഉപഹാരം നൽകി. സഹകരണസംഘം കാർത്തികപ്പള്ളി അസിസ്റ്റന്റ് ഡയറക്ടർ എൻ. സിനി, സുഭാഷ് കുമാറിനെ ആദരിച്ചു. അശോകൻ കുറുങ്ങാപ്പള്ളി, എസ്.ഡി. ശ്രീജ, ജിതിൻ ജസ്റ്റിൻ, എസ്. ശ്രീവിദ്യ, എസ്. അജിത്ത് കുമാർ, കെ.സി. തോമസ്, ഡി. മിനി, എൽ. രേഖ തുടങ്ങിയവർ സംസാരിച്ചു .