വള്ളികുന്നം: ഊട്ടുപുര കൾച്ചറൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വള്ളികുന്നം പടയണിവെട്ടം എൽ.പി.സ്കൂളിൽ സ്ഥാപിക്കുന്ന ഗാന്ധി പ്രതിമയുടെ ശിലാസ്ഥാപനം ചെയർമാൻ പ്രാക്കുളം രാധാകൃഷ്ണപിള്ള നിർവഹിച്ചു.ബ്ളോക്ക് പഞ്ചായത്ത് അംഗം അഡ്വ.വിജയൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രവീന്ദ്രനാഥ്, ശങ്കരൻകുട്ടി നായർ, ജയമോഹൻ, സണ്ണി തടത്തിൽ, ഷാജിനാഥ് കോലടത്ത്, ദിവാകരക്കുറുപ്പ്, വിക്രമൻപിള്ള, ഊട്ടുപുര ഭാരവാഹികളായ മഠത്തിൽ ഷുക്കൂർ, നന്ദനം രാജൻപിള്ള,ശാനിശശി, സജീവ് റോയൽ, അൻസാർ ഐശ്വരൃ, രാജു മോൻ വള്ളികുന്നം,മീനു സജീവ്, പേരൂർ വിഷ്ണു, അഖിൽ വള്ളികുന്നം, നിയാസ് ചൂനാട്,ഷീനാറജിമോൻ, സ്കൂൾ ഹെഡ്മിസ്ട്രസ് ജി.അജിത,പി.ടി.എ പ്രസിഡന്റ് ആർ.രാജീവ് തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ:
ഊട്ടുപുര കൾച്ചറൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്ഥാപിക്കുന്ന ഗാന്ധി പ്രതിമയുടെ ശിലാസ്ഥാപനം ചെയർമാൻ പ്രാക്കുളം രാധാകൃഷ്ണപിള്ള നിർവഹിക്കുന്നു