sreekandeswaram
പാണാവള്ളി ശ്രീകണ്ഠേശ്വരം ശ്രീമഹാദേവ ക്ഷേത്ര പ്രതിഷ്ഠയുടെ നൂറാമത് വാർഷികത്തോടനുബന്ധിച്ച് നടത്തിയ ദാർശനിക സമ്മേളന ചടങ്ങിന് സ്വാമി വിശാലാനന്ദയും ഗുരുരത്നം ജ്ഞാന തപസ്വിയും ചേർന്ന് തിരിതെളിക്കുന്നു

പൂച്ചാക്കൽ : മതവുമായി നടക്കുന്നവർ തെറ്റായ ദിശയിലൂടെ സഞ്ചരിക്കുമ്പോഴാണ് മനുഷ്യർ തമ്മിൽ അന്യരായി മാറുന്നതെന്ന് അബ്ദുസമദ് സമദാനി എം.പി പറഞ്ഞു. പാണാവള്ളി ശ്രീകണ്ഠേശ്വരം ശ്രീമഹാദേവ ക്ഷേത്ര പ്രതിഷ്ഠയുടെ നൂറാമത് വാർഷികത്തോടനുബന്ധിച്ച് നടത്തിയ ദാർശനിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർവ്വമതസാരവും ഏകമെന്ന് അരുളി ചെയ്ത ഗുരുവിന്റെ ദർശനമാണ് മാനവികതയുടെ ആധാരശില. ഗുരുനാനാക്ക് മുതൽ ശ്രീനാരായണ ഗുരു വരെയുള്ള ശ്രേഷ്ഠതയുടെ ഒരു ശ്രേണി ഭാരതത്തിനുണ്ട്. മതം ഇരിക്കേണ്ടത് മനുഷ്യന്റെ ഹൃദയത്തിലാണ്. അവിടം ശുദ്ധമായാൽ എല്ലാം നന്നാകുമെന്നും അദ്ദേഹം പറഞ്ഞു. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗം സ്വാമി വിശാലാനന്ദ അദ്ധ്യക്ഷനായി. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി അനുഗ്രഹ പ്രഭാഷണം നടത്തി. പാണാവള്ളി സെന്റ് ജോസഫ് ചർച്ച് വികാരി ഫാദർ വിപിൻ കുരിശുതറ ആമുഖ പ്രസംഗം നടത്തി. ദേവസ്വം പ്രസിഡന്റ് എസ്.രാജേഷ്, സെക്രട്ടറി, എ. സൈജു, ട്രഷറർ അശോക് സെൻ , ശതാബ്ദി കമ്മറ്റി ചെയർമാൻ പി. ബിനീഷ് , ക്ഷേത്രം മേൽശാന്തി ഗോപി ശാന്തി തുടങ്ങിയവർ പങ്കെടുത്തു.