ചാരുംമൂട് : ജെ.സി.ഐ ചാരുംമൂട് മുൻ പ്രസിഡന്റും മുൻ സോൺ പ്രസിഡന്റുമായ എം.എസ്.സലാമത്തിന്റെ ബേക്കറിക്കു നേരെ നടന്ന അക്രമ സംഭവത്തിൽ ജെ.സി.ഐ ചാരുംമൂട് ചാപ്റ്റർ യോഗം പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.