കായംകുളം:എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിലെ 382-ാം നമ്പർ എരുവ കിഴക്ക് ശാഖായോഗത്തിലെ ഗുരുദേവ പ്രതിഷ്ഠാ വാർഷികം അവാർഡുദാനം പഠനോപകരണ വിതരണം എന്നിവ നടന്നു. യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് വി.ചന്ദ്രദാസ് അവാർഡുദാനവും പഠനോപകരണ വിതരണവും നിർവഹിച്ചു. അഡ്മിനിസ്‌ടേറ്റർ പനയ്ക്കൽ ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കോലത്ത് ബാബു, യൂണിയൻ കൗൺസിലർ വിഷ്ണുപ്രസാദ് കെ.ഭാസ്കരൻ, യൂണിയൻ കമ്മിറ്റി അംഗം രവികുമാർ തുടങ്ങിയവർ പങ്കെടുത്തു.