ank
ആലപ്പുഴ നഗരസഭാ തല അങ്കണവാടി പ്രവേശനോത്സവം നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: നഗരസഭാ തലത്തിൽ അങ്കണവാടി പ്രവേശനോത്സവവും വിളംബര ജാഥയും ആലിശ്ശേരി 55,56,160 നമ്പർ അംഗനവാടികൾ കേന്ദ്രീകരിച്ച് നടന്നു. നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഉപാദ്ധ്യക്ഷൻ പി.എസ്.എം ഹുസൈൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷരായ എ.ഷാനവാസ്, ബീന രമേശ്, ആർ.വിനീത, ബിന്ദു തോമസ്, കെ.ബാബു, സെക്രട്ടറി നീതുലാൽ, സി.ഡി.പി.ഒ ഷേർലി, നബീസ അക്ബർ എന്നിവർ സംസാരിച്ചു.