
ഹരിപ്പാട്: ഹരിപ്പാട് നഗരസഭാ പ്രദേശത്തെ പല വാർഡുകളിലും ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനാൽ പ്രതിരോധ പ്രവർത്തനം ശക്തിപ്പെടുത്താൻ അധികാരികൾ ശ്രദ്ധിക്കണമെന്ന് കേരള സാഹിത്യ പരിഷത്ത് ഹരിപ്പാട് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. ചെറു ജലസംഭരണികളാണ് രോഗം പരത്തുന്ന കൊതുകളുടെ ഉറവിടങ്ങൾ. ഹരിപ്പാട് നഗരസഭയുടെ പരിധിയിലുള്ള ആശ്രമം പി.എച്ച്.സിയുടെ കീഴിലാണ് ഏറ്റവും കൂടുതൽ രോഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പ്രദേശത്തെ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ ഏകോപനം അടിയന്തരഘട്ടത്തിൽ ഉണ്ടാകുന്നില്ലെന്ന് പരിഷത്ത് വിലയിരുത്തി. ഡെങ്കിപ്പനി വിമുക്തമാക്കി സൂചകങ്ങൾ പൂജ്യം ആക്കി മാത്രമേ രോഗബാധിത പ്രദേശങ്ങളിലെ സ്‌കൂളുകളും, മറ്റു പൊതുസ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാവൂ എന്നും പരിഷത്ത് ആവശ്യപ്പെട്ടു.