yahiya

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിക്കുന്നതിന് കുട്ടിയെവിട്ടുനൽകിയ പിതാവ് പള്ളുരുത്തി സ്വദേശി അസ്‌കർ, അതിനുവേണ്ട ഒത്താശയും ചെയ്തെന്ന് പൊലീസ് വ്യക്തമാക്കി. മുദ്രാവാക്യം വിളിക്കുന്നതിന് കുട്ടിക്ക് സഹായിയായി അസ്‌കർ പ്രവർത്തിക്കുകയും മുദ്രാവാക്യം ഏറ്റുവിളിക്കുകയും ചെയ്‌തു. കുട്ടികളെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കരുതെന്ന നിയമം ലംഘിച്ചതിന് നേരത്തെ അറസ്‌റ്റിലായ അസ്കർ കേസിൽ 27ാം പ്രതിയാണ്. 25ാം പ്രതിയും പോപ്പുലർ ഫ്രണ്ട് പള്ളുരുത്തി ഡിവിഷൻ പ്രസിഡന്റുമായ ഷമീർ, 26ാം പ്രതിയും എസ്.ഡി.പി.ഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറിയുമായ എൻ.വൈ.സുധീർ എന്നിവരാണ് കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ചത്. അസ്‌കറിന്റെ അടുത്ത സുഹൃത്തായ സുധീർ ഇവരുടെ വീട്ടിലെ നിത്യ സന്ദർശകനായിരുന്നെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

 ജഡ്ജിക്കെതിരായ പരാമർശം: യഹിയക്കെതിരെ കേസ്

ഹൈക്കോടതി ജഡ്ജിക്കെതിരായ പരാമർശത്തിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം പി.കെ. യഹിയ തങ്ങൾക്കെതിരെ ആലപ്പുഴ സൗത്ത് പൊലീസ് സ്വമേധയാകേസെടുത്തു. പോപ്പുലർ ഫ്രണ്ടിന്റെ എസ്.പി ഓഫീസ് മാർച്ചിനിടെയാണ് 'ജഡ്ജിമാരുടെ അടിവസ്ത്രത്തിനു കാവിനിറം' എന്ന പരാമർശം യഹിയ നടത്തിയത്. പി.സി. ജോർജിന് ജാമ്യം നൽകിയ ജഡ്ജി ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുടെ ജൂനിയറായിരുന്നെന്നും യഹിയ ആരോപിച്ചിരുന്നു. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാകും വകുപ്പുകൾ ചുമത്തുക. കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ യഹിയയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.

 യ​ഹി​യ​യ്ക്കെ​തി​രെ​ ​കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി​ക്ക് ​അ​നു​മ​തി​ ​തേ​ടി

ആ​ല​പ്പു​ഴ​യി​ൽ​ ​മ​ത​വി​ദ്വേ​ഷ​ ​മു​ദ്രാ​വാ​ക്യം​ ​മു​ഴ​ക്കി​യ​ ​കേ​സ്,​ ​പി.​സി.​ ​ജോ​ർ​ജി​ന്റെ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യം​ ​എ​ന്നി​വ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഹൈ​ക്കാേ​ട​തി​ ​ജ​ഡ്‌​ജി​മാ​ർ​ക്കെ​തി​രെ​ ​വി​വാ​ദ​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ ​ന​ട​ത്തി​യ​ ​പോ​പ്പു​ല​ർ​ ​ഫ്ര​ണ്ട് ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​യം​ഗം​ ​യ​ഹി​യ​ ​ത​ങ്ങ​ൾ​ക്കെ​തി​രെ​ ​കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് ​അ​നു​മ​തി​ ​തേ​ടി​ ​ഹൈ​ക്കോ​ട​തി​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​അ​ഡ്വ.​ ​അ​രു​ൺ​ ​റോ​യ് ​അ​ഡ്വ​ക്കേ​റ്റ് ​ജ​ന​റ​ലി​ന് ​ഹ​ർ​ജി​ ​ന​ൽ​കി.​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​ആ​ല​പ്പു​ഴ​ ​ചാ​രു​മൂ​ട്ടി​ൽ​ ​ന​ട​ന്ന​ ​പൊ​തു​യോ​ഗ​ത്തി​ലും​ ​മീ​ഡി​യ​ ​വ​ൺ​ ​കേ​സി​ലെ​ ​വി​ധി​യു​ടെ​ ​പേ​രി​ൽ​ ​യ​ഹി​യ​ ​ഹൈ​ക്കോ​ട​തി​ ​ജ​ഡ്‌​ജി​മാ​ർ​ക്കെ​തി​രെ​ ​വി​വാ​ദ​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ ​ന​ട​ത്തി​യെ​ന്നും​ ​അ​ഞ്ച് ​ഹൈ​ക്കോ​ട​തി​ ​ജ​ഡ്‌​ജി​മാ​ർ​ക്കെ​തി​രെ​ ​പ​ല​പ്പോ​ഴാ​യി​ ​ന​ട​ത്തി​യ​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ ​ദു​രു​ദ്ദേ​ശ്യ​പ​ര​വും​ ​കോ​ട​തി​യ​ല​ക്ഷ്യ​വു​മാ​ണെ​ന്നും​ ​ഹ​ർ​ജി​യി​ൽ​ ​പ​റ​യു​ന്നു.​ ​വ്യ​ക്തി​ക​ൾ​ക്കെ​തി​രാ​യ​ ​കോ​ട​തി​യ​ല​ക്ഷ്യ​ ​ന​ട​പ​ടി​ക​ൾ​ക്ക് ​എ.​ജി​യു​ടെ​ ​അ​നു​മ​തി​ ​വേ​ണ​മെ​ന്ന​ ​വ്യ​വ​സ്ഥ​യ​നു​സ​രി​ച്ചാ​ണ് ​അ​രു​ൺ​ ​റോ​യ് ​എ.​ജി​ക്ക് ​ഹ​ർ​ജി​ ​ന​ൽ​കി​യ​ത്.