
ആലപ്പുഴ: തെളിനീരൊഴുകും നവകേരളം പദ്ധതിക്ക് കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിൽ തുടക്കമായി. അഞ്ചാം വാർഡിലെ തോടിന്റെ ശുചീകരണ പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുതറ ഉദ്ഘാടനം ചെയ്തു. തുടർന്ന് ജലനടത്തവും സംഘടിപ്പിച്ചു. പഞ്ചായത്തിലെ ജല സ്രോതസുകൾ സമ്പൂർണ ജല ശുചിത്വ പദ്ധതിയുടെ ഭാഗമായി ശുചീകരിക്കും. വാർഡുതലത്തിൽ ജലസഭ യോഗങ്ങളും ജലനടത്തവും സംഘടിപ്പിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി അനിൽകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ സ്റ്റാലിൻ, ബിന്ദു ഷിബു, ടി.കെ.സത്യാനന്ദൻ, പഞ്ചായത്ത് സെക്രട്ടറി സതീദേവി രാമൻനായർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു