ആലപ്പുഴ: നെഹ്റുട്രോഫി വാർഡ് നന്മ സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെവിദ്യാർത്ഥികൾക്ക് സൗജന്യമായി നോട്ടുബുക്കുകൾ വിതരണം ചെയ്തു. വാർഡ് കൗൺസിലർ കെ.കെ.ജയമ്മ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രളയകാലത്ത് രക്ഷാപ്രവർത്തനം നടത്തിയ സനൽകുമാർ പുന്നമൂട്ടിൽ, ഭോപ്പാലിലെ കനോയിംഗ് മത്സരത്തിൽ സ്വർണം നേടിയ പാർവ്വതി സജീവ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. സിജോ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സാബു, സലീന്ദ്രൻ, ടി.ബാലചന്ദ്രൻ, പി.ബി.സാബു എന്നിവർ സംസാരിച്ചു.