ചേർത്തല: ചേർത്തല തെക്ക് സഹകരണ ബാങ്ക് അരീപ്പറമ്പിൽ പുതിയതായി പണികഴിപ്പിച്ച നവതി സ്മാരക കാത്തുനില്പ് പുരയുടെ ഉദ്ഘാടനം അഡ്വ.എ.എം.ആരിഫ് എം.പി നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് ജി. ദുർഗാദാസ് ഇലഞ്ഞിയിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസറായി തിരഞ്ഞെടുത്ത റോസ്മി ജോർജ്ജ്, 60 വയസിന് മുകളിൽ പ്രായമുള്ളവരുടെ ഏഷ്യൻ ഗയിംസിൽ പങ്കെടുക്കാൻ യോഗ്യത നേടിയ തങ്കച്ചൻ, ചിത്രകാരി സ്വാതികൃഷ്ണ, ജൈവകൃഷിക്ക് അവാർഡ് നേടിയ ചേർത്തല തെക്ക് പഞ്ചായത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ,തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിബു എസ്.പത്മം,എസ്.രാധാകൃഷ്ണൻ,ബി.സലിം, പി.സുരേന്ദ്രൻ,കെ.പി.മോഹനൻ,വി.പി.സന്തോഷ്,ടി.എം.മഹാദേവൻ,ടി.എസ്.രഘുവരൻ എന്നിവർ പങ്കെടുത്തു. ഭരണസമിതി അംഗം ഡി. പ്രകാശൻ സ്വാഗതവും സെക്രട്ടറി ഡി.ബാബു നന്ദിയും പറഞ്ഞു.