മാന്നാർ: പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം മാന്നാർ ഊട്ടുപറമ്പ് എം.എസ്.സി എൽ.പി.എസിൽ നാളെ നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ടി.വി രത്നകുമാരി, ബ്ലോക്ക്‌ ക്ഷേമകാര്യ സ്റ്റാൻ​ഡിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ പ്രസാദ്, സമഗ്രശിക്ഷ കേരളം ചെങ്ങന്നൂർ ബി.ആർ.സി കോ ഓർഡിനേറ്റർ സുജന, വാർഡ് മെമ്പർ വി.ആർ ശിവപ്രസാദ്, പ്രഥമാദ്ധ്യാപിക ജോളി കെ.ശാമുവൽ എന്നിവരടങ്ങിയ വിദ്യാഭ്യാസ സമിതി സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തി. ബ്ലോക്ക്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രക്ഷാധികാരിയായും വാർഡ് മെമ്പർ കൺവീനറായും പി.ടി.എ പ്രസിഡന്റ് ചെയർമാനായും 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു.