
അമ്പലപ്പുഴ: കിഫ്ബി പദ്ധതിയിൽ നിർമ്മാണം പൂർത്തിയാക്കിയ കാക്കാഴം ഗവ.എച്ച്.എസ്.എസ് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു.ഓൺലൈനിൽ ചേർന്ന സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി വി .ശിവൻകുട്ടി അദ്ധ്യക്ഷനായി.എച്ച് .സലാം എം.എൽ.എ ഫലകം അനാഛാദനം ചെയ്തു. മന്ത്രിയായിരുന്ന ജി.സുധാകരന്റെ ഇടപെടലിനെ തുടർന്നാണ് കെട്ടിട നിർമ്മാണത്തിന് കിഫ്ബിയിൽ നിന്ന് 3 കോടി രൂപ അനുവദിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ്, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, ജില്ലാ പഞ്ചായത്തംഗം പി.അഞ്ജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.ദീപ, ബ്ലോക്ക് പഞ്ചായത്തംഗം വി.അനിത, പഞ്ചായത്തംഗം ലേഖമോൾ സനൽ തുടങ്ങിയവർ സംസാരിച്ചു.