ഹരിപ്പാട്: അങ്കണവാടികളിലേക്കുള്ള പ്രവേശനോത്സവം ഉത്സവാന്തരീക്ഷത്തിൽ നടന്നു. വർണ കടലാസിൽ തീർത്ത തൊപ്പികൾ നൽകിയാണ് ആറാട്ടുപുഴ മംഗലത്തെ രണ്ടാം നമ്പർ അംഗനവാടിയിൽ കുട്ടികളെ സ്വീകരിച്ചത്. മധുരം വിതരണം ചെയ്തും രക്ഷകർത്താക്കളുടെ സഹായത്തോടെ സദ്യ ഒരുക്കിയും പ്രവേശനം ആഘോഷമാക്കി. പഞ്ചായത്തംഗം പ്രസീത സുധീർ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപിക എൽ. ശുഭയും സഹായി ആതിരയും പാട്ടുകളും കഥകളുമായി കുട്ടികളെ സന്തോഷിപ്പിച്ചു.