ആലപ്പുഴ : തുമ്പോളി ഫുട്‌ബാൾ അക്കാദമിയുടെ നേതൃത്വത്തിൽ നടന്ന സമ്മർ കോച്ചിംഗ് ക്യാമ്പ് സമാപനവും പുതിയ ജഴ്സി പ്രകാശനവും തുമ്പോളി സെന്റ് തോമസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്നു.അക്കാദമി സെക്രട്ടറി മനോജ് വർഗീസ് സ്വാഗതം പറഞ്ഞു. അക്കാദമി പ്രസിഡന്റ് ഗ്രിസിൽഡ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും ജില്ലാ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റുമായ വി.ജി.വിഷ്ണു സമ്മേളനം ഉദ്ഘാടനം ചെയ്തു. പുതിയ ജഴ്സി പ്രകാശനം ആലപ്പുഴ നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എ.ഷാനവാസ് ഉദ്ഘാടനം ചെയ്തു. കേരള ഹോക്കി അസോസിയേഷൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സി. ടി. സോജിയെ അക്കാദമി ആദരിച്ചു. തുമ്പോളി വാർഡ് കൗൺസിലർ ഡോ ലിന്റ ഫ്രാൻസിസ്,കേരള ഫുട്ബാൾ അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം റമജി ഓസ്‌കാർ,ജില്ലാ ഹോക്കിഅസോസിയേഷൻ ട്രഷറർ സുനിൽ ജോർജ്ജ്, വിമൽ പക്കി, തൃപ്തികുമാർ, പി.എ. സാബു, ജോൺസൻ വർഗ്ഗീസ്, സൽമാൻ ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.