ഹരിപ്പാട്: തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിലെ പാനൂർ ഗവൺമെന്റ് യു.പി.എസ് സ്കൂളിൽ പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം വെർച്ച്വൽ പ്ലാറ്റ്ഫോമിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. എ. എം ആരിഫ് എം. പി മുഖ്യപ്രഭാഷണം നടത്തി. രമേശ് ചെന്നിത്തല എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. സ്കൂൾ തല പരിപാടിയിൽ തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.വിനോദ് കുമാർ അദ്ധ്യക്ഷനായി.