ഹരിപ്പാട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഹരിപ്പാട് യൂണിറ്റ് പ്രവർത്തകസമ്മേളനം നടന്നു. നിയോജകമണ്ഡലം പ്രസിഡന്റ് വി.സി.ഉദയകുമാർ അധ്യക്ഷനായി. വ്യാപാരികൾ അനുഭവിക്കുന്ന വിവിധ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുവാൻ കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റ് രാജു അപ്സര പറഞ്ഞു. ദേശീയപാതയിൽ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.അന്തരിച്ച കെ.വി.വി.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. യൂണിറ്റ് പ്രസിഡന്റായി വി.സി.ഉദയകുമാറിനെ യോഗം തിരഞ്ഞെടുത്തു. ഐ.ഹലീൽ (ജന.സെക്രട്ടറി), സുരേഷ് ഭവാനി (ട്രഷറർ), അഡ്വ.അബ്ദുൽ റഷീദ് കോയിക്കൽ, ഐ.നസീർ, സി.മോഹനൻ, വി.മുരളീധരൻ (വൈസ്.പ്രസിഡന്റുമാർ), ആർ.ശ്രീകുമാർ, രഞ്ജു രാജൻ, ഒ.എം.സലിം, ഡേവിഡ്സൺ അവണക്കുളം, എന്നിവരെ ഭാരവാഹികളായും തിരഞ്ഞെടുത്തു. അശോകപണിക്കർ, പി.സുരേഷ് റാവു എന്നിവർ സംസാരിച്ചു.