തുറവൂർ: വളമംഗലം സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കെട്ടിടത്തിന്റെയും ബാങ്കിന്റെ കീഴിലുള്ള വളമംഗലം എസ്.സി.എസ് ഹയർ സെക്കൻഡറി സ്കൂളിലെ സോളാർ പാനലിന്റെയും ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 11 ന് നവീകരിച്ച ബാങ്ക് കെട്ടിടം മന്ത്രി സജി ചെറിയാനും സോളാർ പാനൽ മന്ത്രി പി. പ്രസാദും ഉദ്ഘാടനം ചെയ്യും.