a
ഗവ.ഗേള്‍സ് എച്ച്.എസ്.എസിനായി നിര്‍മിച്ചു നല്‍കിയ ബഹുനിലമന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ എം.എസ് അരുണ്‍കുമാര്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു

മാവേലിക്കര: അഞ്ചുകോടി ചെലവിട്ട് സംസ്ഥാന സർക്കാർ മാവേലിക്കര ഗവ.ഗേൾസ് എച്ച്.എസ്.എസിനായി നിർമിച്ചു നൽകിയ ബഹുനിലമന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓൺലൈനായി നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പു മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷനായി. ചീഫ് സെക്രട്ടറി വി.പി ജോയി സ്വാഗതം പറഞ്ഞു. മാവേലിക്കരയിൽ സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ മാവേലിക്കര നഗരസഭാധ്യക്ഷൻ കെ.വി ശ്രീകുമാർ അദ്ധ്യക്ഷനായി. എം.എസ് അരുൺകുമാർ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. മുൻ എം.എൽ.എ ആർ.രാജേഷ്, എസ്.ഐ.ഇ.ടി ഡയറക്ടർ അബുരാജ് എന്നിവർ മുഖ്യാതിഥികളായി.
നഗരസഭാ ഉപാദ്ധ്യക്ഷ ലളിത രവീന്ദ്രനാഥ്, കെ.മധുസൂദനൻ, മുരളി തഴക്കര, കോശി അലക്സ്, അനി വർഗീസ്, ശാന്തി അജയൻ, സജീവ് പ്രായിക്കര, ഉമയമ്മ വിജയകുമാർ, എസ്.രാജേഷ്, ഡോ.കെ.ജി ബിന്ദു, എ.കെ പ്രസന്നൻ, പി.സുജാത, പി.പ്രമോദ്, കെ.ഗോപൻ, ജേക്കബ് ഉമ്മൻ, ചാരുംമൂട് സാദത്ത്, ഘോഷ് കറ്റാനം, സി.ജ്യോതികുമാർ, കെ.എൻ അശോക് കുമാർ, ഡി.തുളസീദാസ്, ബി.സനില എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ സിൽവദാസ് സ്വാഗതവും പ്രഥമാദ്ധ്യാപകൻ ജി.പ്രസന്നൻപിള്ള നന്ദിയും പറഞ്ഞു.