മാവേലിക്കര: പെൻഷൻ പരിഷ്കരണ റിപ്പോർട്ട് മാനേജ്മെന്റ് അംഗീച്ചത് വൈകാതെ നടപ്പിലാക്കണമെന്ന് വാട്ടർ അതോറിട്ടി പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സി.മോഹൻദാസ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.തങ്കപ്പൻ അദ്ധ്യക്ഷനായി. പ്രഭാകരൻ നായർ, കുട്ടനാട് കൃഷ്ണപിള്ള, സി.രാധാകൃഷ്ണ കുറുപ്പു, ഭാസ്കരൻ നായർ, ഹരികുമാർ, മണിയൻ ആലപ്പുഴ എന്നിവർ സംസാരിച്ചു.