s

മാവേലിക്കര : പത്തിച്ചിറ സമസ്യ നടത്തിയ സാഹിത്യ സമ്മേളനം മാവേലിക്കര മോഹനൻ ഉദ്ഘാടനം ചെയ്തു. സമസ്യ പ്രസിഡന്റ് തോമസ് സഖറിയ അധ്യക്ഷനായി. പത്തിയൂർ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ഡോ.ജോസഫ് ഡാനിയേൽ രചിച്ച പലതും ചിലതും എന്ന പുസ്തകം കുത്തിയോട്ട കലാകാരൻ വി.വിജയരാഘവക്കുറുപ്പ് പ്രകാശനം ചെയ്തു. ചെട്ടികുളങ്ങര പഞ്ചായത്ത് അംഗം ബി.ശ്രീകുമാർ, കണ്ണമംഗലം ഗവ.യു.പി.എസ് പി.ടി.എ പ്രസിഡന്റ് രാധാകൃഷ്ണൻ, എം.ജി.വർഗീസ്, അഡ്വ.ജോൺ മാത്യൂസ് കളീക്കൽ, ഡോ.ജോസഫ് ഡാനിയേൽ, സമസ്യ സെക്രട്ടറി എം.ഹരിദാസ്, പ്രണവം ശ്രീകുമാർ, ബസാം ജോയി എന്നിവർ സംസാരിച്ചു.