ചാരുംമൂട്: എസ്.എൻ.ഡി.പി യോഗം വേടരപ്ലാവ് 2836​​-ാം നമ്പർ ശാഖയിൽ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും പഠനോപകരണ വിതരണവും നടത്തി. യൂണിയൻ കൺവീനർ ബി. സത്യപാൽ അദ്ധ്യക്ഷത വഹിച്ച പൊതുയോഗം യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് ചെയർമാൻ രജിത്ത് രവി പഠനോപകരണ വിതരണം നടത്തി. ശാഖാ പ്രസിഡന്റ് ഡി വിജയൻ, സെക്രട്ടറി ബി. തുളസിദാസ് , വി. ചന്ദ്രബോസ് , താമരാക്ഷി പ്രഭാകരൻ, ഷീജ ശശി, സുലത, ബിജു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന ഭാരവാഹി തിരഞ്ഞെടുപ്പിൽ ഡി. വിജയൻ (പ്രസിഡന്റ്‌ ), ഷീജ ശശി (വൈസ് പ്രസിഡന്റ്‌ ), ബി.തുളസീദാസ് (സെക്രട്ടറി), വി.ചന്ദ്ര ബോസ് (യൂണിയൻ കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.