ഹരിപ്പാട്: നങ്ങ്യാർകുളങ്ങര എസ്. എൻ. ട്രസ്റ്റ്‌ എച്ച്. എസ്. എസ് പ്രവേശനോത്സവവും കുട്ടിക്കൊരു വീട് സമർപ്പണവും നാളെ നടക്കും. രാവിലെ 10ന് നടക്കുന്ന സമ്മേളനം രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ കെ. എം രാജു അദ്ധ്യക്ഷനാകും. പ്രിൻസിപ്പൽ ബിജു. ജെ പദ്ധതി വിശദീകരിക്കും. എസ്. എൻ. ഡി. പി യോഗം വിദ്യാഭ്യാസ സെക്രട്ടറി സി. പി സുദർശനൻ ഭവന സമർപ്പണം നടത്തും. മെറിറ്റ് അവാർഡ്ദാനം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണകുമാർ നിർവഹിക്കും. വീടിന്റെ പണി പൂർത്തീകരിച്ച കോൺട്രാക്ടർ പ്രകാശിനെ ആർ. ഡി. സി കൺവീനർ കെ. അശോകപണിക്കർ ആദരിക്കും. ആർ. ഡി. സി ചെയർമാൻ എസ്. സലികുമാർ മുഖ്യപ്രഭാഷണം നടത്തും. പി. ടി. എ പ്രസിഡന്റ്‌ അഡ്വ. യു. ചന്ദ്രബാബു സ്വാഗതം പറയും.