s

ആലപ്പുഴ: സ്‌പോർട്‌സ് അതോറിട്ടി ഒഫ് ഇന്ത്യയുടെ കായിക പരിശീലന പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലോക നിലവാരത്തിലുള്ള ശാസ്ത്രീയ പരിശീലനം,സൗജന്യ താമസം,ഭക്ഷണം,വിദ്യാഭ്യാസം, സ്‌പോർട്‌സ് കിറ്റ്, മെഡിക്കൽ സൗകര്യം,ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള ചെലവുകൾ എന്നിവ ഉൾപ്പെടെ മൂന്നുലക്ഷത്തിലധികം രൂപയുടെ ആനുകൂല്യങ്ങൾ പ്രതിവർഷം ലഭിക്കും. 2004നും 2009നും മദ്ധ്യേ ജനിച്ച നിശ്ചിത പൊക്കമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ വയസു തെളിയിക്കുന്ന രേഖ, മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ കോപ്പികളും മൂന്നു പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം താഴെ പറയുന്ന ഏതെങ്കിലും കേന്ദ്രത്തിൽ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ രാവിലെ 8.30ന് നേരിട്ട് ഹാജരകണം. സ്‌പോട്‌സിൽ മുൻ പരിചയം ഇല്ലാത്തവർക്കും പങ്കെടുക്കാം. ഉന്നത കായിക മികവുകളുള്ളവർക്ക്, വയസിൽ ഇളവ് ലഭിക്കും. അന്തിമ സെലക്ഷൻ സായി സെന്ററുകളിൽ നടത്തുന്ന അസസ്‌മെന്റ് ക്യാമ്പിന് ശേഷമായിരിക്കും. ജൂൺ 4ന് കാസർകോഡ് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയം, 5ന് കണ്ണൂർ പേരാവൂർ ജിമ്മി ജോർജ് സ്‌പോർട്‌സ് അക്കാദമി, 6ന് വയനാട് മാനന്തവാടി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ട്, 7ന് കോഴിക്കോട് ബാലുശ്ശേരി ഗവ. ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ട്, 10ന് ഇടുക്കി അടിമാലി ഗവ. ഹൈസ്‌കൂൾ ഗ്രൗണ്ട്, 11ന് കോട്ടയം പാല സെന്റ് തോമസ് കോളജ് ഗ്രൗണ്ട്, 12ന് കൊല്ലം അഞ്ചൽ ഈസ്റ്റ് ഹൈയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ട്, 14ന് ആലപ്പുഴ എസ്.ഡി.വി സ്‌കൂൾ ഗ്രൗണ്ട് എന്നിവടങ്ങളിലാണ് സെലക്്ഷൻ ട്രയൽസ്. ഫോൺ: 7978625542, 9030576168.