മാവേലിക്കര: ചെട്ടികുളങ്ങര സേവാലയ ആതുര സേവാസമിതിയുടെ കൈത്താങ്ങ് പദ്ധതി സേവാലയ രക്ഷാധികാരി ഡോ.എസ്.രവിശങ്കർ ഉദ്‌ഘാടനം ചെയ്തു. സേവാലയ പ്രസിഡന്റ് കെ.വിജയകുമാർ അദ്ധ്യക്ഷനായി. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് സി.ചന്ദ്രശേഖരൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. സേവാലയ സെക്രട്ടറി ഡി.അനിൽപ്രസാദ്, ട്രഷറർ എസ്.സുരേഷ് ഇന്ദീവരം, അനിൽ റോയൽ, കെ.രാജൻ കോയിക്കൽമേട, വി.കെ.രാമചന്ദ്രൻ, എസ്.രമേശ്, ടി.വി.മോഹൻ, അനിത ടീച്ചർ എന്നിവർ സംസാരിച്ചു.