ചാരുംമൂട്: ചുനക്കര വടക്ക് 28-ാം നമ്പർ ശങ്കരവിലാസം എൻ.എസ്.എസ്. കരയോഗം യു.പി സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം മാവേലിക്കര താലൂക്ക് യൂണിയൻ ചെയർമാൻ കെ.എം.രാജഗോപാല പിള്ള നിർവഹിച്ചു. സ്കൂൾ മാനേജർ എം.ആർ.വിജയനാഥൻപിള്ള അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഐ.ടി.ലാബിന്റെ ഉദ്ഘാടനം| കൊടിക്കുന്നിൽ സുരേഷ് എം.പി യും സയൻസ് ലാബ് ഉദ്ഘാടനം എം.എസ്.അരുൺകുമാർ എം.എൽ.എയും സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.അനിൽകുമാറും സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം താലൂക്ക് യൂണിയൻ സെക്രട്ടറി കെ.പി.മധുസൂദനൻ നായരും നിർവഹിച്ചു.
സ്കൂൾ മാനേജർ എം.ആർ.വിജയനാഥൻ പിള്ള, സുരേഷ്കുമാർ അനുഗ്രഹ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
വി.കെ.രാധാകൃഷ്ണൻ, എൽ.പ്രസന്നകുമാരി, സവിതാസുധി, മനോജ് കമ്പനി വിള, ജയലക്ഷ്മി ശ്രീകുമാർ, സി. അനു,
പി.എം.രവി, ചുനക്കര ജനാർദ്ദനൻ നായർ, പി.ടി. എ പ്രസിഡന്റ് ഷാനവാസ് ഖാൻ , ഹെഡ്മിസ്ട്രസ് കെ.സി.രാജേശ്വരി തുടങ്ങിയവർ സംസാരിച്ചു.