ആലപ്പുഴ: ആര്യാട് പഞ്ചായത്ത് പതിനാലാം വാർഡിൽ പ്രവർത്തിക്കുന്ന പുലരി റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള പഠനോപകരണ വിതതരണം പഞ്ചായത്ത് പ്രസിഡന്റ് ജി.ബിജുമോൻ നിർവഹിച്ചു. ചടങ്ങ് പഞ്ചായത്ത് അംഗം അഡ്വ. എം.രവീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.രാമചന്ദ്രൻ ഗീതം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉദയകുമാർ, ട്രഷറർ ഫിലിപ്പ്, മഞ്ജുബിജു, ആർ.രാജേഷ്, സതീഷ്, സുധീർ, മജീഷ്, റിയാസ്, ബിനോഷ്, ശ്രീവിദ്യ, ജ്യോതി, റോസിലി, രാജേഷ്, അനീഷ്, പ്രസാദ് എന്നിവർ സംസാരിച്ചു.