ഹരിപ്പാട്: യുവാവിനെ തോടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി. മുതുകുളം കനകക്കുന്ന് കുന്നനാശ്ശേരിച്ചിറയിൽ മോഹൻദാസി(50)നെയാണ് വെട്ടത്തുകടവിനു കിഴക്കുഭാഗത്തു തോടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചക്കു രണ്ടു മണിയോടെ സൈക്കിളിൽ വെട്ടത്തുകടവിലെത്തിയ മോഹൻദാസ് ഇവിടെയുളള കടയിൽ നിന്ന് മുറുക്കാൻ വാങ്ങി. അതിനു ശേഷം എതിർവശമുള്ള തോടിനോടു ചേർന്നു കിടന്ന വാഹനത്തിനു പിന്നിലേക്കു നടന്നു പോയി. പിന്നീട് ദീർഘനേരം കാണാതായതോടെ കടയുടമ ചെന്നു നോക്കിയപ്പോഴാണ് നിലത്തു കിടക്കുന്ന നിലയിൽ കണ്ടത്. അടുത്തുളള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം നടത്തിയശേഷം വീട്ടുവളപ്പിൽ സംസ്‌കരിക്കും.