sb
സ്‌നേഹ സഭയുടെ ഉദ്ഘാടനം നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് നിർവ്വഹിക്കുന്നു

ആലപ്പുഴ: പാതിരപ്പള്ളി സി.ജി.ഫ്രാൻസിസ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലെ സ്‌നേഹജാലകത്തിന്റെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന സ്‌നേഹസഭ ആലപ്പുഴ നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് ഓഫ് ആലപ്പി ഈസ്റ്റ് പ്രസിഡന്റ് അഡ്വ.അനിത ഗോപകുമാർ വാർഷിക സന്ദേശം നൽകി. സ്വാഗത സംഘം ചെയർപേഴ്‌സൺ കെ.എ.അശ്വതി, സ്വാഗത സംഘം കൺവീനർ പി.പി.അജി, പ്രസിഡന്റ് ടി.സി.മാമച്ചൻ, ഷാന്റി ശുക്രദാസ് എന്നിവർ സംസാരിച്ചു.