ആലപ്പുഴ: റഗ്ബി സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ ജില്ലാ വനിതാ ടീമംഗങ്ങളെ ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും റഗ്ബി അസോസിയേഷന്റെയും നേതൃത്വത്തിൽ അനുമോദിച്ചു. റഗ്ബി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ.നിമ്മി അലക്‌സാണ്ടറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.ടി.സോജി, ഫാ. തോബിയാസ് തെക്കേ പലക്കൽ എന്നിവർ മുഖ്യാതിഥികളായി. ഡ്രാഗൺ ബോട്ട് ക്ലബ് അസോസിയേഷൻ ദേശീയ സെക്രട്ടറി കെ.എസ്.റെജി, ജില്ലാ ഒളിമ്പിക് അസോസിയേഷൻ കോർഡിനേറ്റർ വിമൽ പക്കി, ജില്ലാ ഹോക്കി അസോസിയേഷൻ വൈസ് പ്രസിഡന്റ് നവാസ്ബഷീർ എന്നിവർ സംസാരിച്ചു. ഐജിൻ, ഡോഡി എന്നിവർ പങ്കെടുത്തു. ജില്ലാ ടീമിന്റെ പരിശീലകൻ ഷാരൂഖ്, മാനേജർ ബിറ്റു എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.