ambala
സാഗര ആശുപത്രി സ്റ്റാഫ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്ന പഠനോപകരണവിതരണം മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ: വാടയ്ക്കൽ സാഗര ആശുപത്രി സ്റ്റാഫ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മുൻ മന്ത്രി ജി.സുധാകരൻ വിതരണോദ്ഘാടനം നിർവഹിച്ചു. ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഡോ.എൻ. അരുൺ, സെക്രട്ടറി ടി.കെ.ഗോപാലകൃഷ്ണൻനായർ, ഫിനാൻസ് ഓഫീസർ രാമഭദ്രൻ, വെൽഫയർ കൗൺസിൽ പ്രസിഡന്റ് ശ്രുതി ശ്രീകുമാർ , സെക്രട്ടറി എ.കെ.സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.